ജനകീയ ജനമുന്നേറ്റ പ്രസ്ഥാനം സംസ്ഥാന കണ്വന്ഷന് 17 ന്
Sunday, April 6, 2025 12:40 AM IST
തിരുവനന്തപുരം: പഞ്ചായത്ത്, സഹകരണ സംഘം തെരഞ്ഞെടുപ്പുകളില്‍ കക്ഷി രാഷ്ട്രീയം ഒഴിവാക്കാന്‍ രൂപീകൃതമായ ജനകീയ ജന മുന്നേറ്റ പ്രസ്ഥാനത്തിന്റെ സംസ്ഥാന കണ്വന്ഷന് 17 ന് എറണാകുളം സഹോദര ഭവനില്‍ നടക്കും.
ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ജനാധികാര ജന മുന്നേറ്റ സമിതി കണ്‍വീനര്‍ തമ്പാന് തോമസ് അറിയിച്ചു.
പാര്‍ട്ടി വിപ്പുകളും കക്ഷിയടിസ്ഥാനത്തിലുള്ള ഭരണ സംവിധാനവും മേഖലയില്‍ നിന്നും നീക്കം ചെയ്യണമെന്നും അഴിമതിയെ ദേശസാത്കരിക്കുന്ന പ്രക്രിയയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.