മാർ ഏബ്രഹാം കാട്ടുമനയെ അനുസ്മരിച്ചു
Sunday, April 6, 2025 12:40 AM IST
കൊച്ചി: സീറോമലബാർ സഭയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായിരുന്ന ആർച്ച്ബിഷപ് മാർ ഏബ്രഹാം കാട്ടുമനയുടെ 30-ാം ചരമവാർഷിക അനുസ്മരണം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തി.
വിശുദ്ധ കുർബാനയിലും ഒപ്പീസിലും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിച്ചു.