ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടി; രണ്ടുപേര്‍ പിടിയില്‍
Sunday, April 6, 2025 2:46 AM IST
കൊടകര: ഷെയര്‍ ട്രേഡിംഗിനായി പണം നല്കിയാല് ഇരട്ടി ലാഭവിഹിതം നല്‍കാമെന്നു വിശ്വസിപ്പിച്ച് പലപ്പോഴായി അഞ്ചര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു.
വയനാട് പുല്‍പ്പള്ളി സ്വദേശി തച്ചന്‍കുന്നില്‍ മുഹമ്മദ് ഷാഫി (26), വയനാട് അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി പുത്തന്‍പുരയ്ക്കല്‍ ഡെന്നി (43) എന്നിവരാണ് അറസ്റ്റിലായത്.
കൊടകര കനകമല സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് കഴിഞ്ഞ ഡിസംബര്‍ 24നും ഈ വര്‍ഷം ജനുവരി 11നും ഇടയില്‍ പലതവണകളായി പ്രതികളുടെ വിവിധ അക്കൗണ്ട് നമ്പറുകളിലേക്ക് 5,43,329 രൂപ ട്രാന്‍സ്ഫര്‍ ചെയ്യിച്ച് ട്രേഡിംഗ് നടത്തി, ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെനല്‍കാതെ കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 21നാണ് കൊടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.