നടി ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി
Sunday, April 6, 2025 2:46 AM IST
കോഴിക്കോട്: പ്രശസ്ത സിനിമാതാരം ഷീല വരച്ച ചിത്രങ്ങളുടെപ്രദര്‍ശനം കോഴിക്കോട് ലളിത കലാ അക്കാദമിയില്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണ് 17വരെയുള്ള പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ആദ്യവില്പനയായി ‘അവസാനത്തെ അത്താഴം’ എന്ന ചിത്രം ലോക മലയാളി കൗണ്‍സില്‍ ചെയർമാൻ ജോണി കുരുവിള പഠിക്കമ്യാലില് ഷീലയിൽനിന്നു വാങ്ങി.