“ക്ഷേത്രത്തിനു മുന്നില്‍ച്ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടിവാങ്ങും’’; വിവാദ പ്രസ്താവനയുമായി പി.സി. ജോര്‍ജ്
Sunday, April 6, 2025 12:40 AM IST
കോട്ടയം: ക്ഷേത്രത്തിനു മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടിവാങ്ങുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി. ജോര്‍ജ്. ജബല്പൂരില് ക്രിസ്ത്യന്‍ വൈദികന് നേരേയുണ്ടായ അതിക്രമത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന കെസിബിസി, സിബിസിഐ, കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘടനകളുടെ ആവശ്യങ്ങളോട് നിരാകരിച്ച കേരളത്തില്‍നിന്നുള്ള എല്‍ഡിഎഫ്-യുഡിഎഫ് എംപിമാര്‍ രാജിവയ്ക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
മുനമ്പം പ്രശ്നത്തിന്റെ ശാശ്വതമായ പരിഹാരത്തിന് വഖഫ് നിയമ ഭേദഗതിയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന തിരിച്ചറിവില്‍നിന്നാണു ക്രൈസ്തവ സംഘടനകള്‍ ആവശ്യം ഉന്നയിച്ചത്.
ബിജെപിയുടെ സുരേഷ് ഗോപി എംപി ഒഴികെ കേരളത്തില്‍നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു വഖഫ് ഭേദഗതിയെ എതിര്‍ത്ത് സംസാരിക്കുകയും വോട്ട് ചെയ്യുകയും ഉണ്ടായി.
ഭരണഘടനാ തത്വത്തിനോ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കോ ഒപ്പം നില്ക്കാനാവില്ലെന്ന സന്ദേശമാണ് എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ നല്‍കിയിരിക്കുന്നതെന്നും പി.സി.ജോർജ് പറഞ്ഞു.