ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുഹൃത്ത് സുകാന്തിനെതിരേ കൂടുതൽ തെളിവുകൾ കൈമാറി കുടുംബം
Sunday, April 6, 2025 12:40 AM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു സുഹൃത്ത് സുകാന്തിനെതിരേ കുടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറി കുടുംബം.
ഗർഭിണിയായിരുന്ന ഐബി ഉദ്യോഗസ്ഥയെ ഗർഭഛിദ്രത്തിനു വിധേയമാക്കാൻ സുകാന്ത് വ്യാജരേഖകൾ ഉണ്ടാക്കിയതിന്റെ രേഖകളും പോലീസിനു ലഭിച്ചു.
വ്യാജമായി തയാറാക്കിയ വിവാഹ ക്ഷണക്കത്ത് ഉൾപ്പെടെയുള്ള രേഖകളും ഗർഭഛിദ്രത്തിന് വിധേയമായ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രേഖകളും ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നു പോലീസിന് ലഭിച്ചു.