നൂറിലധികം കവർച്ചാ കേസുകളിലെ പ്രതി അറസ്റ്റിൽ
Sunday, April 6, 2025 12:40 AM IST
കണ്ണൂര്‍: നൂറിലധികം കവര്‍ച്ചകേസുകളിലെ പ്രതിയായ ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രസാദ് എന്ന തീപ്പൊരി പ്രസാദിനെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വച്ചാണ് ഇയാൾ പിടിയിലായത്.
ടൗൺ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നിര്‍ദേശപ്രകാരം എസ്ഐമാരായ വി.വി. ദീപ്തി, പി.കെ. സന്തോഷ്, അനുരൂപ്, ഉദ്യോഗസ്ഥരായ നാസര്‍, റമീസ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്, വളപട്ടണം, പയ്യന്നൂര്‍ തുടങ്ങി ജില്ലയ്ക്കകത്തും പുറത്തുമുള്ള പോലീസ് സ്റ്റേഷനുകളില്‍ ഭവന ഭേദനമുള്പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.