ഗോകുലത്തിൽനിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു: ഇഡി
Sunday, April 6, 2025 2:46 AM IST
കൊച്ചി: ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോഴിക്കോട്, ചെന്നൈ ഓഫീസുകളിലും ഗോകുലം ഗോപാലന്റെ വസതിയിലും നടത്തിയ പരിശോധനയില്‍ ഒന്നരക്കോടി രൂപയും വിവിധ രേഖകളും പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കൊച്ചി സോണല്‍ ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വിദേശ നാണയ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചതായി തെളിയിക്കുന്ന രേഖകളാണു പിടിച്ചെടുത്തിട്ടുള്ളതെന്നും ഇഡി അറിയിച്ചു.
രാജ്യത്തിന് പുറത്തുനിന്നുള്ള വ്യക്തികളില്‍നിന്നു ചിട്ടി നിക്ഷേപം സ്വീകരിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.