ജെയിന് യൂണിവേഴ്സിറ്റി ഫ്യൂച്ചര്‍ കേരള മിഷന് പ്രഖ്യാപിച്ചു
Monday, April 7, 2025 12:48 AM IST
കൊച്ചി: കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ഫ്യൂച്ചര്‍ കേരള മിഷന് പ്രഖ്യാപിച്ചു. ലോകോത്തര നിലവാരമുള്ള വ്യാവസായികാധിഷ്ഠിത വിദ്യാഭ്യാസം, വിദ്യാര്‍ഥികളെ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുക, സംരംഭകത്വം വളര്‍ത്തുക, സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നിവയിലൂടെ കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണു മിഷൻ പ്രഖ്യാപിച്ചത്.
മിഷന് ചെയര്‍മാനായി മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും നെതര്‍ലാൻഡ്സിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ വേണു രാജാമണി ചുമതലയേറ്റു. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി, ദുബായിലെ കോണ്‍സല്‍ ജനറല്‍, ചീഫ് സെക്രട്ടറിക്കു തുല്യമായ പദവിയില്‍ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം ജെയിന് യൂണിവേഴ്സിറ്റിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസറായും പ്രവര്‍ത്തിക്കും.
ജെയിന് സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 ല്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു വിഭാവനം ചെയ്തതാണ് പദ്ധതിയെന്ന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടറും ഫ്യൂച്ചര്‍ കേരള മിഷന് ചീഫ് ഫെസിലിറ്റേറ്ററുമായ ഡോ. ടോം ജോസഫ് പറഞ്ഞു.