ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പ് നോട്ടീസ്
Monday, April 7, 2025 3:13 AM IST
കൊച്ചി: സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടി നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ (ഐടി) നോട്ടീസ്. "ലൂസിഫര്‍’, "മരക്കാര്‍: അറബിക്കടലിന്റെ സിംഹം’എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നും ദുബായിൽ നടന് മോഹന്‍ലാലിന് രണ്ടരക്കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടുള്ള വിശദീകരണവും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാനമായും ഓവര്‍സീസ് ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് വിശദീകരണം തേടിയിട്ടുള്ളത്. 2022ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയുടെ തുടര്‍ച്ചയാണിതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ "എമ്പുരാന്’ സിനിമയുമായി ഇതിനു ബന്ധമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.