ഒഡീഷയിൽ ആക്രമണത്തിനിരയായ ഫാ. ജോഷിയുടെ കുടുംബാംഗങ്ങളെ മോൻസ് ജോസഫ് എംഎൽഎ സന്ദർശിച്ചു
Monday, April 7, 2025 2:15 AM IST
കുറവിലങ്ങാട്: ഒഡീഷയിൽ ആക്രമണത്തിന് ഇരയായ തോട്ടുവ ജയ്ഗിരി ഇടവകാംഗം ഫാ. ജോഷി ജോർജ് വലിയകുളത്തിന്റെ വസതിയിൽ മോൻസ് ജോസഫ് എംഎൽഎ സന്ദർശനം നടത്തി.
ഫാ. ജോഷിയുടേയും ക്രൈസ്തവ സമൂഹത്തിന്റെയും നേരേയുണ്ടായ ആക്രമണത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ പ്രതിഷേധമറിയിച്ചു. ഫാ. ജോഷിയുടെ സഹോദരങ്ങളായ ഫാ. സാവിയോ വലിയകുളത്തിൽ , ജോയൽ ജോമോൻ മറ്റു ബന്ധുമിത്രാദികൾ എന്നിവരുമായും എംഎൽഎ സംസാരിച്ചു.