"ആപ്പിളി'നും വ്യാജന്; 4.5 കോടിയുടെ ഉത്പന്നങ്ങള്‍ പിടികൂടി
Sunday, April 6, 2025 2:46 AM IST
കൊച്ചി: ആഗോള ബ്രാൻഡായ ‘ആപ്പിളിനും’വ്യാജന്. എറണാകുളം പെന്റാമേനകയിലെ മൊബൈല്‍ കടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 4.5 കോടി രൂപവിലമതിക്കുന്ന ആപ്പിള്‍ ക ന്പനിയുടെ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി.
സംഭവത്തില്‍ ഒരു കടയുടമയെയും ജീവനക്കാരനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആപ്പിള്‍ കമ്പനിയുടെ പരാതിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു പോലീസിന്റെ മിന്നല്‍ പരിശോധന.
ഏഴു കടകളില്‍നിന്നായി അയ്യായിരത്തോളം മൊബൈല്‍ ഉപകരണങ്ങളാണു പിടികൂടിയത്. മൊബൈല്‍ ബാക്ക് കവര്‍, ബാറ്ററി, അഡാപ്റ്റര്‍, കേബിള്‍, പൗച്ച് എന്നിവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും.ഇവ ആപ്പിള്‍ ഉത്പന്നങ്ങളുടെ അതേ വിലയിലാണു വില്പന നടത്തിയിരുന്നത്.