ഹയർ സെക്കൻഡറി അധ്യാപകരുടെ ഓണ്‍ലൈൻ സ്ഥലംമാറ്റ നടപടികൾ ഇന്നു മുതൽ
Monday, April 7, 2025 12:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപരുടെ ഓണ്‍ലൈൻ സ്ഥലമാറ്റ നടപടികൾ ഇന്നു മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അധ്യാപരുടെ പ്രൊഫൈൽ പുതുക്കാനും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ അത് വെരിഫൈ ചെയ്യാനും കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും ഹയർസെക്കൻഡറി ട്രാൻസ്ഫർ പോർട്ടലിൽ ഈ വർഷം പുതിയ സംവിധാനം ഏർപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ജനറൽ ട്രാൻസ്ഫർ നടപടികൾ ജൂണ്‍ ഒന്നിനു മുൻപ് പൂർത്തീകരിക്കാൻ കഴിയുമെന്നും ഇതിനുള്ള സർക്കുലർ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.