മലങ്കര ഓര്‍ത്തഡോക്സ് സഭയിൽ ഇന്നു കാതോലിക്കാ ദിനം
Sunday, April 6, 2025 2:46 AM IST
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ ഇന്നു കാതോലിക്കാ ദിനമായി ആചരിക്കും. വലിയ നോമ്പിലെ 36 -ാം ദിനമായ ഞായറാഴ്ചയാണ് സഭാ ദിനമായി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ദേവാലയങ്ങളിലും സഭാ പതാക ഉയര്‍ത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും.
സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മൈലമണ്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ രാവിലെ 6.30ന് അരമന മാനേജര്‍ യാക്കോബ് തോമസ് റമ്പാന് പതാക ഉയര്‍ത്തും. സഭയിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിധവകള്‍ക്ക് പെന്ഷന് തുടങ്ങി ഒട്ടേറെ പദ്ധതികള്‍ കാതോലിക്കാദിന നിധി സമാഹരണത്തിലൂടെ നടപ്പിലാക്കും.