ഡാമുകൾക്ക് ചുറ്റും ബഫർ സോണ്‍; ഉത്തരവ് പിൻവലിച്ചു
Sunday, April 6, 2025 12:40 AM IST
തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ജലസംഭരണികളുടെയും ഡാമുകളുടെയും ചുറ്റും ബഫർ സോണ്‍ പ്രഖ്യാപിച്ച് നിർമാണ നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു.
ഡാമുകളുടെ ചുറ്റുമുള്ള 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണും പിന്നീടുള്ള 100 മീറ്ററിൽ എൻഒസിയും വേണമെന്നു നിർദേശിച്ചു കഴിഞ്ഞ ഡിസംബർ 26ന് ഇറക്കിയ ഉത്തരവാണ് പിൻവലിച്ച് പുതുക്കിയ ഉത്തരവ് ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന ഇറക്കിയത്.