കെ. രാധാകൃഷ്ണൻ നാളെ ഇഡിക്കു മുന്പാകെ ഹാജരാകും
Monday, April 7, 2025 3:13 AM IST
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ കെ. രാധാകൃഷ്ണൻ എംപി നാളെ ഇഡിക്കു മുന്പാകെ ഹാജരാകും. ഇഡി ആവശ്യപ്പെട്ട സ്വത്ത്, ബാങ്ക് രേഖകൾ കഴിഞ്ഞമാസം 17നു സമർപ്പിച്ചിരുന്നു.
രാധാകൃഷ്ണൻ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകൾ സംബന്ധിച്ച വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. നേരത്തെ മൊഴിയെടുക്കാനായി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പാർട്ടി കോണ്ഗ്രസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു.