"ദീപികയ്ക്കൊപ്പം സത്യത്തിനൊപ്പം' അണിചേർന്ന് ഫാ. മൈക്കിൾ
Sunday, April 6, 2025 2:46 AM IST
കോട്ടയം: 138 വര്‍ഷമായി കേരളത്തിന് വിജ്ഞാനപ്രഭ ചൊരിയുന്ന പത്രമുത്തശി ദീപികയുടെ പ്രയാണത്തിന് കരുത്തും കരുതലും പകരുന്ന "ദീപികയ്ക്കൊപ്പം സത്യത്തിനൊപ്പം' ദീപിക പ്രചാരണ പദ്ധതിയിൽ അണിചേർന്ന് കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികനായ ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍.
പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് അദ്ദേഹം കൈമാറി.
കേരളത്തിലെ കാര്‍ഷിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ തനതു സംഭാവനകള്‍ അര്‍പ്പിക്കുന്ന ദീപികയെ കൂടുതല്‍ വായനക്കാരിലെത്തിക്കാന്‍ അഭ്യുദയകാംക്ഷികള്‍ ഒരുക്കുന്ന കൂട്ടായ്മ സംരംഭമാണിത്.
കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിര്‍വഹിച്ചത്.