വഖഫ് ഭേദഗതി ബില്‍ മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമല്ല: തമ്പാന് തോമസ്
Sunday, April 6, 2025 12:40 AM IST
തിരുവനന്തപുരം: മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നത്തിന് വഖഫ് ഭേദഗതി ബില്‍ ഒരു ശാശ്വത പരിഹാരമല്ലെന്ന് മുന്‍ എംപിയും സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രസിഡന്റുമായ തമ്പാന് തോമസ്.മുനമ്പത്തുകാരെ സംബന്ധിച്ചിടത്തോളം ഇത് കൂടുതല്‍ കോടതി വ്യവഹാരങ്ങള്‍ക്ക് ഇടയാക്കും.
ഭേദഗതികള്‍ മുഖേന ന്യൂനപക്ഷ അവകാശങ്ങളുടെ മേല്‍ കടന്നു കയറ്റം നടത്താന്‍ ഭരണാധികാരികള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ്.
ഭരണഘടനയുടെ 226-ാം അനുച്ഛേദം അനുവദിക്കുന്ന ജുഡീഷല്‍ സ്ക്രൂട്ടണിയെ പോലും സാധൂകരിക്കുന്ന വകുപ്പുകള്‍ ബില്ലില്‍ ഇല്ലെന്നും വഖഫ് ബോര്‍ഡില്‍ ഇതര മതസ്ഥരെ ഉള്‍പ്പെടുത്തി ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണെന്നും തമ്പാന് തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.