പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Sunday, April 6, 2025 2:46 AM IST
കൊച്ചി: സിനിമാനിര്‍മാണ കമ്പനിയുടെ വിവരങ്ങളടക്കം തേടി നടനും നിര്‍മാതാവുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് (ഐടി) നോട്ടീസ് നൽകി. കഴിഞ്ഞ 29ന് ഇ-മെയില്‍ വഴി നല്കിയ നോട്ടീസിന് ഈ മാസം 29നകം വിശദീകരണം സമര്‍പ്പിക്കണമെന്നാണു നിർദേശം.
2022ല്‍ അഭിനയിച്ചതും സഹനിര്‍മാതാവുമായ ചിത്രങ്ങളായ ജന ഗണ മന, ഗോള്‍ഡ്, കടുവ എന്നിവയില്‍നിന്നുള്ള വരുമാനത്തെക്കുറിച്ചും ആദായനികുതി വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മൂന്ന് ചിത്രങ്ങളിലും അഭിനയിച്ചതിന് നടന് പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. പകരം സഹനിര്‍മാതാവ് എന്നനിലയിലുളള പ്രതിഫലമാണു കൈപ്പറ്റിയിട്ടുള്ളത്.
ഈ വകയില്‍ ഏകദേശം 40 കോടി രൂപ പൃഥ്വിരാജിനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കും ലഭിച്ചതായാണു കണ്ടെത്തല്‍. ഇതോടെയാണു പൃഥ്വിരാജും ഇദ്ദേഹവുമായി ബന്ധപ്പെട്ട കമ്പനികളും നേടിയ വരുമാനത്തെക്കുറിച്ചും വിശദീകരണം തേടിയിട്ടുള്ളത്.
നികുതി ഫയലിംഗിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് 2022ല്‍ പൃഥ്വിരാജിന്റെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
അടുത്തിടെ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാന്’ ചിത്രത്തിനെതിരേ ബിജെപി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സൈബര്‍ ആക്രമണവും വ്യപകമാകുന്നതിനിടെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. .
2022ല്‍ അഭിനയിച്ചതും സഹനിര്‍മാതാവുമായ ചിത്രങ്ങളായ ജന ഗണ മന, ഗോള്‍ഡ്, കടുവ എന്നിവയില്‍നിന്നുള്ള വരുമാനത്തെക്കുറിച്ചും ആദായനികുതി വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.
മൂന്ന് ചിത്രങ്ങളിലും അഭിനയിച്ചതിന് നടന് പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. പകരം സഹനിര്‍മാതാവ് എന്നനിലയിലുളള പ്രതിഫലമാണു കൈപ്പറ്റിയിട്ടുള്ളത്.
ഈ വകയില്‍ ഏകദേശം 40 കോടി രൂപ പൃഥ്വിരാജിനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കും ലഭിച്ചതായാണു കണ്ടെത്തല്‍. ഇതോടെയാണു പൃഥ്വിരാജും ഇദ്ദേഹവുമായി ബന്ധപ്പെട്ട കമ്പനികളും നേടിയ വരുമാനത്തെക്കുറിച്ചും വിശദീകരണം തേടിയിട്ടുള്ളത്.
നികുതി ഫയലിംഗിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് 2022ല്‍ പൃഥ്വിരാജിന്റെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
അടുത്തിടെ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാന്’ ചിത്രത്തിനെതിരേ ബിജെപി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സൈബര്‍ ആക്രമണവും വ്യപകമാകുന്നതിനിടെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.