ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
Sunday, April 6, 2025 2:46 AM IST
കോഴിക്കോട്: ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (50 )ആണ് ഇടിമിന്നലേറ്റ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വീടിന് പുറത്തുനിൽക്കുമ്പോൾ ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മക്കൾ: റഹീസ് ,റംഷിദ, റമീസ , രഹ്നഭാനു.