പാ​​​​ല​​​​ക്കാ​​​​ട്: മു​​​​ണ്ടൂ​​​​രി​​​​ല്‍ കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​ത്തി​​​ൽ യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു. മ ു​​​​ണ്ടൂ​​​​ർ ക​​​​യ​​​​റ​​​​ങ്കോ​​​​ട് ക​​​​ണ്ണാ​​​​ടം​​​​ചോ​​​​ല അ​​​​ത്താ​​​​ണി​​​​പ്പ​​​​റ​​​​മ്പ് കു​​​​ള​​​​ത്തി​​​​ങ്ക​​​​ൽ വി​​​​നു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ അ​​​​ല​​​​ൻ ജോ​​​​സ​​​​ഫ് (24) ആ​​​​ണ് കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ച​​​​വി​​​​ട്ടേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത്. കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​മ്മ വി​​​​ജ​​​​ി​​​​യെ ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഇ​​​ന്ന​​​ലെ രാ​​​​ത്രി എ​​​​ട്ടോ​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്ക് ന​​​​ട​​​​ന്നു​​​പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​ണ്ണാ​​​​ട​​​​ൻ​​​​ചോ​​​​ല​​​​യ്ക്കു സ​​​​മീ​​​​പ​​​​മാ​​​​ണ് കാ​​​​ട്ടാ​​​​ന ഇ​​​​വ​​​​രെ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​രിക്കേ​​​​റ്റ ഇ​​​​രു​​​​വ​​​​രെ​​​​യും നാട്ടുകാർ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​ല​​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. മൃ​​​​ത​​​​ദേ​​​​ഹം ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി മോ​​​​ര്‍​ച്ച​​​​റി​​​​യി​​​​ല്‍. വി​​​​ജ​​​​ിക്കു തോ​​​​ളെ​​​​ല്ലി​​​​നാ​​​​ണ് പ​​​​രി​​​​ക്ക്.


അ​തേ​സ​മ​യം, കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് മു​ണ്ടൂ​രി​ൽ സി​പി​എം ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. പ്ര​ദേ​ശ​ത്തെ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ൻ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നും ജി​ല്ലാ​ ക​ള​ക്‌​ട​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി വ​നം വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട അ​ല​ന്‍റെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ‌

മു​ണ്ടൂ​ർ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം പ​തി​വാ​ണ്. ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ കാ​ട്ടാ​ന​ക​ൾ നി​ല​യു​റ​പ്പി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​നോ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നോ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ചൂണ്ടിക്കാട്ടി.