കൊച്ചി സന്ദര്‍ശിച്ച് നോര്‍വീജിയന്‍ കപ്പൽ
Sunday, April 6, 2025 2:46 AM IST
കൊച്ചി: നോര്‍വീജിയന്‍ ക്രൂയിസ് ലൈന്‍ (എന്‍സിഎല്‍) നവീകരിച്ച കപ്പലായ നോര്‍വീജിയന്‍ സ്കൈ കൊച്ചി സന്ദര്‍ശിച്ചു. 846 അടി (258 മീറ്റര്‍) നീളവും 77,104 ടണ്‍ ഭാരവുമുള്ള നോര്‍വീജിയന്‍ സ്കൈ 1944 അതിഥികളെയും 899 ക്രൂ അംഗങ്ങളെയുമായാണ് കൊച്ചിയിലെത്തിയത്.
1999ല്‍ കടലിലിറക്കുകയും 2024 ല്‍ നവീകരിക്കുകയും ചെയ്ത കപ്പലില്‍ വൈവിധ്യമാര്‍ന്ന ഡൈനിംഗ് വേദികള്‍, വിനോദ സ്ഥലങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.
കൊച്ചിയില്‍നിന്ന് പുറപ്പെടുന്ന കപ്പല്‍ പോര്‍ട്ട് ക്ലാങ് (മലേഷ്യ), ഫൂക്കറ്റ് (തായ്ലന്ഡ്), ഗാലെ (ശ്രീലങ്ക), മംഗലാപുരം , മോര്‍മുഗാവോ , മുംബൈ, ദുബായ്, അബുദാബി എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും അടുപ്പിക്കും.
ആഗോള യാത്രികര്‍ക്ക് ഏറെ താത്പര്യമുള്ള സ്ഥലമെന്ന നിലയില്‍ എഷ്യയിലെ പ്രമുഖ വിനോദസ്ഥലങ്ങള്‍ എന്‍സിഎല്ലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരുന്നതായും അതിനൊപ്പം കൊച്ചിയിലെ നോര്‍വീജിയന്‍ സ്കൈയുടെ വരവോടെ ലോകമെമ്പാടും കേരളത്തിന്റെ പ്രകൃതി സൗന്ദര്യം, ക്ഷേമം, സംസ്കാരം എന്നിവ കാണാനുള്ള അവസരം യാത്രക്കാര്‍ക്ക് നല്‍കുന്നതായും നോര്‍വീജിയന്‍ ക്രൂയിസ് ലൈന്‍ ഇന്ത്യ കണ്ട്രി ഹെഡ് മനോജ് സിംഗ് പറഞ്ഞു.