കര്‍മ്മ ന്യൂസ് ഓണ്‍ലൈന്‍ ചാനല്‍ എംഡി വിന്‍സ് മാത്യു അറസ്റ്റിൽ
Monday, April 7, 2025 3:23 AM IST
വലിയതുറ (തിരുവനന്തപുരം): ഒളിവിലായിരുന്ന കര്‍മ്മ ന്യൂസ് ഓണ്‍ലൈന്‍ ചാനല്‍ എംഡി വിന്‍സ് മാത്യു തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. ഓസ്ട്രേലിയയില്‍ നിന്നു ഞായറാഴ്ച രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്.
കളമശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് ഇയാള്‍ കര്‍മ്മ ന്യൂസില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരേ വ്യാപക പരാതി ഉയരുകയും സൈബര്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഇതില്‍ കേസെടുത്ത പോലീസ് വിന്സിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയ വിന്‍സിനെ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് സൈബര്‍ പോലീസിനു കൈമാറുകയായിരുന്നു.