മുസ്ലിം, ക്രൈസ്തവ വേട്ട ബിജെപിയുടെ ലക്ഷ്യം: എം.എം.ഹസൻ
Monday, April 7, 2025 2:15 AM IST
തിരുവനന്തപുരം: വഖഫ് ബില്ലിലൂടെ മുസ്ലിംങ്ങളുടെ ഭൂമി ലക്ഷ്യമിട്ടതിന് പിന്നാലെ സംഘപരിവാറിന്റെ അടുത്ത ഇര ക്രൈസ്തവരാണെന്നും ന്യൂനപക്ഷ വേട്ടയാണ് ബിജെപി ഭരണകൂടത്തിന്റെ ഉദ്ദേശ്യമെന്നും യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
കത്തോലിക്ക സഭയ്ക്കെതിരായ ലേഖനം ആർഎസ്എസ് വാരിക ഓർഗനൈസർ പിൻവലിച്ചെങ്കിലും അജൻഡ പുറത്തായെന്നും എം.എം. ഹസൻ പറഞ്ഞു.