സിപിഐ വികസന വിരുദ്ധരല്ല: ബിനോയ് വിശ്വം
Friday, January 24, 2025 2:41 AM IST
കൊല്ലം: കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തങ്ങള്‍ വികസന വിരുദ്ധരല്ല. ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ.
കഞ്ചിക്കോട് ബ്രൂവറി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷുമായി ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച അദ്ദേഹം സ്ഥിരീകരിച്ചു. കൂടിക്കാഴ്ച നടത്തിയാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.