ഏകീകൃത ശന്പളഘടന കെഎസ്എഫ്ഇയിൽ പ്രായോഗികമല്ല: വി.ഡി. സതീശൻ
Thursday, January 23, 2025 3:00 AM IST
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏകീകൃത ശമ്പളഘടന കെഎസ്എഫ്ഇയിൽ പ്രായോഗികമല്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
കെഎസ്എഫ്ഇ എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. വിൻസെന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു.