മുനമ്പം: ജുഡീഷല്‍ കമ്മീഷൻ നിയമനം ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി
Friday, January 24, 2025 2:41 AM IST
കൊച്ചി: മുനമ്പത്തെ വഖഫ് പ്രശ്നം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ.
വഖഫ് ആക്ട് കേന്ദ്ര നിയമമായതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഇന്നലെ ജസ്റ്റീസ് സി.എസ്. ഡയസിന്റെ ബെഞ്ചിന് ഹര്‍ജി വിട്ടിരുന്നെങ്കിലും പരിഗണിക്കുന്നതില്‍ നിന്ന് ബെഞ്ച് പിന്മാറി. ഹര്‍ജി പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് ഇന്നെത്തും.