ഏകസ്ഥരായ വനിതകള്‍ക്ക് ഭവനമൊരുക്കി കെസിബിസി ഫാമിലി കമ്മീഷന്
Thursday, January 23, 2025 3:00 AM IST
കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ കീഴിലുള്ള മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ വീട് മാട്ടുക്കട്ടയിലുള്ള ‘സെന്റ് ആന്‍സ് വില്ല’ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ആശീര്‍വദിച്ചു.
സെന്റ് ആന്‍സ് വില്ല ചാപ്പലിന്റെ ആശീര്‍വാദം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷന് വൈസ് ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു.
കേരള കത്തോലിക്കാ സഭയിലെ അവിവാഹിതരായ സ്ത്രീകളുടെ സമഗ്ര വികസനത്തിനായി രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റിയാണ് ‘സൊസൈറ്റി ഓഫ് മരിയന്‍ സിംഗിള്‍സ്.’
മാട്ടുക്കട്ടയിലെ മൂന്നാമത്തെ വീടിനുള്ള സ്ഥലം ദാനം ചെയ്ത മേരികുളം ഇടവകയിലെ അന്നമ്മ ഇടപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു.
മരിയന്‍ സിംഗിള്‍സ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ജീസസ് ഫ്രറ്റേണിറ്റി സംസ്ഥാന ഡയറക്ടര്‍ ഫാ. മാര്ട്ടിന് തട്ടില്‍, മേരികുളം ഫൊറോന വികാരി ഫാ. വര്‍ഗീസ് കുളംപള്ളി, അസി. വികാരി ഫാ. തോമസ് കണ്ടത്തില്‍, സയോണ്‍ പബ്ലിക് സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവേല്‍ കിഴക്കേത്തലയ്ക്കല്‍, സിസ്റ്റര്‍ മേരി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.