നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സമരത്തിൽ പങ്കെടുത്തു
Thursday, January 23, 2025 3:00 AM IST
പത്തനംതിട്ട: അന്തരിച്ച മുന്‍ കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ ഇന്നലെ നടന്ന പണിമുടക്കില്‍ പങ്കെടുത്തു.
പത്തനംതിട്ട കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ടായ മഞ്ജുഷ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനിലെ അംഗമാണ്. നേരത്തെ ജോയിന്റ് കൗൺസിലിൽ പ്രവർത്തിച്ചിരുന്നു.
കോന്നി തഹസിൽദാറായിരുന്ന മഞ്ജുഷ നവീൻ ബാബുവിന്റെ മരണശേഷം തസ്തിക മാറ്റത്തിന് അപേക്ഷിച്ചതിനെ തുടർന്നാണ് കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി എത്തിയത്.
സമരത്തിന് ആധാരമായ കാര്യങ്ങളോടു യോജിപ്പുള്ളതിനാലാണ് പണിമുടക്കിയതെന്നും തീരുമാനം വ്യക്തിപരമാണെന്നും മഞ്ജുഷ പറഞ്ഞു. സമരം ചെയ്തതുകൊണ്ട് അംഗമായ സംഘടനയില്‍നിന്ന് മാറിയിട്ടില്ലെന്ന് മഞ്ജുഷ പറഞ്ഞു.