വാഹനാപകടങ്ങളിൽ കുറവുണ്ടായി
Friday, January 24, 2025 2:36 AM IST
തിരുവനന്തപുരം : സംസ്ഥാനത്തു വാഹനാപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറവുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
2024-ൽ 3746 അപകടങ്ങളാണുണ്ടായത്. 2022-ൽ 4317 ഉം 2023-ൽ 4080 ഉം ആയിരുന്നു അപകടങ്ങളുടെ എണ്ണം. സാഹചര്യങ്ങൾ വിലയിരുത്തിയശേഷം പോലീസിലെ അംഗബലം ഉയർത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തു സൈബർ തട്ടിപ്പുകൾ വൻതോതിൽ വർധിക്കുന്നുണ്ട്. ബോധവത്കരണങ്ങൾ ഫലവത്താകാത്ത സ്ഥിതിയാണ്. ഫോണ് കോളുകൾ, ആപ്പുകൾ, വെബ് ലിങ്കുകൾ, വാട്സ് ആപ്പ് ഹാൻഡിലുകൾ എന്നിങ്ങനെ വിവിധ മാർഗങ്ങളാണ് ഉപയോഗിക്കുന്നത്.
സുരക്ഷ ഒരുക്കുന്നതിനായി പോലീസ് സൈബർ വാൾ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.