ബംപറിനും ബംപറടിച്ചു
Friday, January 24, 2025 2:37 AM IST
തിരുവനന്തപുരം: നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്മസ്-നവവത്സര ബംപർ ടിക്കറ്റ് റിക്കാർഡ് വില്പന തുടരുന്നു.
ബംപർ ടിക്കറ്റു വില്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് 6, 95, 650 ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92, 290 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വില്പനയിൽ മൂന്നാം സ്ഥാനത്ത് 3,60, 280 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയുമാണുള്ളത്.
400 രൂപ ടിക്കറ്റു വിലയുള്ള ക്രിസ്മസ് - നവവത്സര ബംപറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ് നൽകുന്നത്.20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരയ്ക്കും മൂന്നു വീതം ആകെ 30 പേർക്കും നൽകും.