നാമനിർദേശം ക്ഷണിച്ചു
Friday, January 24, 2025 2:36 AM IST
മല്ലപ്പള്ളി: തുരുത്തിക്കാട് ബിഎഎം കോളജ് സ്ഥാപകൻ റവ.ഡോ.ടി.സി. ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിനുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. കേരളത്തിൽ ഗ്രാമീണ മേഖലയുടെ വിദ്യാഭ്യാസ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ അപേക്ഷിക്കാം.
25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷകൾ കൺവീനർ, റവ.ഡോ.ടി.സി. ജോർജ് സ്മാരക പുരസ്കാരം, ബിഎഎം കോളജ്, തുരുത്തിക്കാട്, മല്ലപ്പള്ളി - 689597 എന്ന വിലാസത്തിൽ ഫെബ്രുവരി പത്തിനു മുന്പ് ലഭിക്കണം.
ഫോൺ: 0469 2682241.