വനമിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
Friday, January 24, 2025 2:36 AM IST
തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തന മികവിന് വനംവകുപ്പിന്റെ വനമിത്ര 2024 അവാർഡുകൾ വനം വന്യ ജീവി മന്ത്രി എ.കെ. ശശീന്ദ്രൻ പ്രഖ്യാപിച്ചു.
ഓരോ ജില്ലയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, കർഷകർ എന്നിവർക്കാണ് 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡുകൾ നൽകുന്നത്. 2024ൽ ഇടുക്കി ജില്ലയിൽ നിന്ന് അപേക്ഷകൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.
അവാർഡിന് അർഹരായവർ
1. തിരുവനന്തപുരം - ഷാജു വി, നാൽപ്പാമരം, കാരേറ്റ്, കല്ലറ
2. കൊല്ലം- എസ്. സരസ്വതി അമ്മ, കല്ലേലിൽ വീട് പുതുക്കാട്,ചവറ
3. പത്തനംതിട്ട- പ്രിൻസിപ്പൽ, എസ്എഎസ്എസ്, എസ്എൻഡിപി യോഗം കോളജ്, കോന്നി
4. ആലപ്പുഴ - വി.വാണി, പാൽക്കുളങ്ങര, ധനപാടി, ഹരിപ്പാട്
5. കോട്ടയം-സിഎംഎസ് കോളജ്
6. എറണാകുളം -പി. സിന്ധു, റീജണൽ മാനേജർ, മാതൃഭൂമി, കൊച്ചി
7. തൃശൂർ- ഷീബാ രാധാകൃഷ്ണൻ, വൃന്ദാവൻ
8 . പാലക്കാട് - കെ.പി. മുരളീധരൻ, വെല്ലേരി മഠം, പട്ടാമ്പി
9 . മലപ്പുറം - കെ.പി. മുഹമ്മദ് അബുസമദ് , കുറിയാട്ടു പുത്തൻപുരക്കൽ വീട്, മുല്ലിയകുറിശി, പട്ടികാട് മലപ്പുറം.
10 . വയനാട് - ശശീന്ദ്രൻ, ശ്യം ഫാം, തെക്കുംത്തറ, വെങ്കനപ്പള്ളി, വയനാട്
11 . കോഴിക്കോട് - ദേവിക ദീപക്, ന്യൂ ബസാർ, വെൻങ്കേരി
12 . കണ്ണൂർ - പി.വി. ദാസൻ, അക്ഷര, മുള്ളൂർ പി.ഒ. കണ്ണൂർ
13 . കാസർഗോഡ് - എം.സാവിത്രി, ടീച്ചർ, യുപി സ്കൂൾ, മുല്ലേരിയ.