പി.പി. ദിവ്യയുമായോ കുടുംബവുമായോ ഒരു ബന്ധവുമില്ലെന്ന്
Friday, January 24, 2025 2:36 AM IST
കണ്ണൂര്: കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെയും കുടുംബത്തെയും തങ്ങളുടെ സ്ഥാപനവുമായി ചേർത്ത് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കാർട്ടൻ ഇന്ത്യാ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്.
പി.പി. ദിവ്യയുമായോ കുടുംബവുമായോ തങ്ങളുടെ സ്ഥാപനത്തിന് ഒരു ബന്ധവുമില്ലെന്നും ഇവരുമായി ചേർന്ന് ഒരിടത്തും ഭൂമി ഇടപാട് നടത്തിയിട്ടില്ലെന്നും കന്പനി എംഡി മുഹമ്മദ് ആസിഫ് പറഞ്ഞു.