ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
Friday, January 24, 2025 2:36 AM IST
കൊച്ചി: തലശേരി കോടിയേരി ഈങ്ങയില്‍ പീടികയിലെ ബിജെപി പ്രവര്‍ത്തകനായ സുരേഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു.
മൂഴിക്കര സ്വദേശികളായ കാട്ടില്‍ പറമ്പത്ത് മക്കാടന്‍ അഭിനേഷ്, വേലാണ്ടി ഷിബു, കാണി വയല്‍ വി.പി. സജീഷ്, കുനിയില്‍ മനോജ്, വട്ടക്കണ്ടി വി. റിഗേഷ് എന്നിവര്‍ക്ക് തലശേരി അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി വിധിച്ച ശിക്ഷയാണ് ജസ്റ്റീസ് രാജവിജയ രാഘവന്, ജസ്റ്റീസ് പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ശരിവച്ചത്.
ഇവര്‍ നല്കിയ അപ്പീല്‍ ഹര്‍ജികള്‍ കോടതി തള്ളി. നാലും അഞ്ചും പ്രതികളായ മനോജ്, വി. റിഗേഷ് എന്നിവരുടെ ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കിയ കോടതി ഇരുവരോടും വിചാരണ കോടതിയില്‍ കീഴടങ്ങാനും നിര്‍ദേശിച്ചു.