249 കായികതാരങ്ങള്‍ക്ക് നിയമനം നൽകും
Thursday, January 23, 2025 3:52 AM IST
തിരുവനന്തപുരം: 2015-2 019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വോട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍നിന്ന് 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്കി.
2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അഞ്ചു പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമനം നല്കിയിട്ടുള്ളതിനാല് 2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ ഒഴിവുകള്‍ കുറയ്ക്കാനും തീരുമാനമായി.