സഭൈക്യ പ്രാർഥനാവാരം സമ്മേളനം നാളെ
Thursday, January 23, 2025 3:00 AM IST
തൃശൂർ: കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെയും കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെയും നേതൃത്വത്തിൽ നടക്കുന്ന സഭൈക്യ പ്രാർഥനാവാരത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം ആറിനു മാർത്ത്മറിയം വലിയപള്ളിയിൽ നടക്കുന്ന സമ്മേളനം സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
ഇന്റർചർച്ച് കൗണ്‍സിൽ സെക്രട്ടറി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ഇന്റർചർച്ച് കൗണ്‍സിൽ ചെയർമാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. മലബാർ സ്വതന്ത്രസുറിയാനി സഭാതലവൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മോർ കുര്യാക്കോസ് ക്ലീമിസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹസന്ദേശം നൽകും. 25നു പട്ടം സെന്റ് മേരീസ് കാതോലിക്കോസ് സെന്ററിൽ നടക്കുന്ന സമാപനസമ്മേളനം കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.