വത്സലൻപിള്ള മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ
Friday, January 24, 2025 2:41 AM IST
കൊച്ചി: മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാനായി സി.എൻ. വത്സലൻപിള്ളയെ തെരഞ്ഞെടുത്തു. പുത്തൻകുരിശ് ക്ഷീരസംഘം പ്രസിഡന്റാണ് ഇദ്ദേഹം.
കോൺഗ്രസിനു വ്യക്തമായ ഭൂരിപക്ഷമുള്ള യൂണിയൻ ഭരണസമിതിയിൽ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. ഭരണസമിതിയുടെ രണ്ടാമത്തെ ടേമിൽ ജോൺ തെരുവത്തിനെ ചെയർമാനായി പരിഗണിക്കണമെന്നു പാർട്ടി നേതൃത്വത്തിൽ ധാരണയുണ്ട്.
ഫെഡറേഷൻ പ്രതിനിധികളായി ടി.എൻ. സത്യൻ, കെ.കെ. ജോൺസൺ, താര ഉണ്ണികൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. ജോജോ ജോസഫാണ് ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം.