തൊണ്ടിമുതല്‍ കേസിൽ ഹര്‍ജി
Thursday, January 23, 2025 3:00 AM IST
കൊച്ചി: മുന്‍മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
സ്പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. ഷൈന്‍ ദിനേശിനെയോ യോഗ്യരായ മറ്റേതെങ്കിലും അഭിഭാഷകനെയോ നിയമിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ അനില്‍ കെ. ഇമ്മാനുവലാണ് ഹര്‍ജി നല്‍കിയത്.