ഗവർണർ വിഎസിനെ കണ്ടു
Friday, January 24, 2025 2:41 AM IST
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ കണ്ടു. വിഎസിന്റെ മകന്റെ ബാട്ടണ്‍ഹില്ലിലുള്ള വീട്ടിലെത്തിയാണു ഗവർണർ ഇന്നലെ അദ്ദേഹത്തെ കണ്ടത്.
ഗവർണറായി എത്തിയപ്പോൾ വിഎസിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അനാരോഗ്യം കാരണം അദ്ദേഹത്തിനു സംസാരിക്കാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹത്തെ നേരിട്ടു കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞു.
വിഎസിന്റെ ഭാര്യ വസുമതി, മകൻ വി.എ. അരുണ്‍കുമാർ എന്നിവർക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണു ഗവർണർ മടങ്ങിയത്.