പ്രഫ. കാളിയത്ത് ദാമോദരൻ സാഹിത്യ പുരസ്കാരം സി. കബനിക്ക്
Friday, January 24, 2025 2:36 AM IST
തൃശൂര്‍: പ്രഫ. പി. ശങ്കരന്‍നമ്പ്യാര്‍ ഫൗണ്ടേഷന് സ്ഥാപകപ്രസിഡന്റായിരുന്ന പ്രഫ. കാളിയത്ത് ദാമോദരന്റെ സ്മരണാര്‍ഥമുള്ള വിവര്‍ത്തനസാഹിത്യ പുരസ്കാരം സി. കബനിക്ക്.
15,000 രൂപയും കീര്‍ത്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി ഒന്നിനു വൈകുന്നേരം അഞ്ചിനു സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങിൽ സമര്‍പ്പിക്കും.
കാല്‍നൂറ്റാണ്ടായി വിവര്ത്തനസാഹിത്യരംഗത്തു സജീവമായ കബനി നാല്പതിലധികം ശ്രദ്ധേയമായ കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ഇ.ഡി. ഡേവിസ്, ഡോ. ഫസീല തരകത്ത്, ഡോ. എം.ആർ. രാജേഷ്, ഡോ. ഒ.കെ. ഷീജ എന്നിവര്‍ പങ്കെടുത്തു.