ടിഎല്‍എഫ് കലാപുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക്
Thursday, January 23, 2025 3:00 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജേര്‍ണലിസം സംഘടിപ്പിക്കുന്ന സാഹിത്യോത്സവമായ തേവര ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി ഏര്‍പ്പെടുത്തിയ തേവര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (ടിഎല്‍എഫ്) കലാപുരസ്കാരം പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക്.
25,001 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ട അവാര്‍ഡ് ഫെബ്രുവരി 13ന് വൈകുന്നേരം നാലിന് തേവര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം എഡിഷന്റെ ഉദ്ഘാടനവേദിയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും.