ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു
Thursday, January 23, 2025 3:00 AM IST
കടുത്തുരുത്തി: ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു. മാവേലിക്കര ചെറുകോൽ കുമാര ഭവനത്തിൽ കുമാരന്റെ മകനും കൊച്ചിൻ റിഫൈനറി ജീവനക്കാരനുമായ കെ. സുമേഷ് കുമാർ (30) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം.
ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വേണാട് എക്സ്പ്രസിൽനിന്നാണു വീണത്. വൈക്കം റോഡ് (ആപ്പാഞ്ചിറ ) റെയിൽവേസ്റ്റേഷനു തൊട്ടുമുന്പ് ട്രാക്കിനുസമീപം വീണുകിടക്കുന്നത് കാൽ നടയാത്രക്കാരനാണു കണ്ടത്.
ട്രെയിനിൽനിന്ന് ഒരാൾ താഴെ വീണ കാര്യം യാത്രക്കാരിൽ ഒരാൾ കോട്ടയം റെയിൽവേ പോലീസിൽ വിളിച്ച് അറിയിച്ചിരുന്നു. അമ്മ: സുമ. ഭാര്യ: പ്രവീണ. മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ.