നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സെന്റ് തോമസ് പള്ളി റൂബി ജൂബിലി സമാപനം ഫെബ്രുവരി എട്ടിന്
Thursday, January 23, 2025 3:00 AM IST
കോട്ടയം: നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സെന്റ് തോമസ് പള്ളിയുടെ റൂബി ജൂബിലി സമാപനം ഫെബ്രുവരി എട്ടിനു നടക്കും. നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്ററില്‍ രാവിലെ 9.30നു നടക്കുന്ന സമ്മേളനം മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും.
നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് പ്രസിഡന്റ് തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും.
സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനും നിലയ്ക്കല്‍ ട്രസ്റ്റ് വൈസ്പ്രസിഡന്റുമായ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപും നിലയ്ക്കല്‍ ട്രസ്റ്റ് സെക്രട്ടറിയുമായ മലയില്‍ സാബു കോശി ചെറിയാന്, മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രതിനിധി കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ക്നാനായ സുറിയാനി സമുദായം വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ജോഷ്വ മാര്‍ നിക്കോദിമോസ്, ഗീവര്‍ഗീസ് മാര്‍ അപ്രേം, സിസിഎ ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജ് ചുനക്കര, ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.
സംസ്ഥാനത്തെ ഒമ്പത് എപ്പിസ്കോപ്പല്‍ സഭകളുടെ നേതൃത്വത്തിലാണു നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
പത്രസമ്മേളനത്തില്‍ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് പ്രസിഡന്റ് തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, വൈസ്പ്രസിഡന്റ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, സെക്രട്ടറി ഡോ. മലയില്‍ സാബു കോശി ചെറിയാന്, ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ് തേക്കടയില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഷൈജു മാത്യു ഒഐസി എന്നിവര്‍ പങ്കെടുത്തു.