മാരാമൺ കൺവൻഷൻ ഫെബ്രുവരി ഒന്‍പത് മുതൽ
Friday, January 24, 2025 2:37 AM IST
പത്തനംതിട്ട: 130 -ാമത് മാരാമണ്‍ കണ്വന്ഷൻ ഫെബ്രുവരി ഒന്‍പതു മുതൽ 16 വരെ പന്പാ മണൽപ്പുറത്തു തയാറാക്കുന്ന പന്തലിൽ നടക്കും.
ഒന്‍പതിന് ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര് രാംചന്ദ്രന് (ന്യൂഡല്‍ഹി) എന്നിവരാണ് ഇക്കൊല്ലത്തെ മുഖ്യ പ്രസംഗകരെന്ന് കൺവൻഷൻ സംഘാടകരായ മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘത്തിന്റെ ജനറൽ സെക്രട്ടറി റവ.എബി കെ. ജോഷ്വ അറിയിച്ചു.