ദളിത് കത്തോലിക്ക മഹാജനസഭ സപ്തതിവര്ഷ ആഘോഷം നാളെ
Friday, January 24, 2025 2:41 AM IST
കോട്ടയം: ദളിത് കത്തോലിക്ക മഹാജനസഭ സപ്തതിവര്ഷ ആഘോഷം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനുകോട്ടയത്ത് നടക്കും.
നല്ലിടയന് ദേവാലയത്തില്‍ വിജയപുരം രൂപത സഹായ മെത്രാന് ബിഷപ് ഡോ.ജസ്റ്റിന് മഠത്തില്‍പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതബലി. തുടര്‍ന്ന് കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ സിഡിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെസിബിസി എസ്സി, എസ്ടി, ബിസി കമ്മിഷന് ചെയര്മാന് ബിഷപ് മാര്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും.
ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ സന്ദേശം നല്‍കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഡയറകട്രര് ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖപ്രസംഗവും വിജയപുരം രുപത ഡിസിഎംഎസ് ഡയറക്ടർ ഫാ ജോസഫ് തറയില്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന് പി സ്റ്റീഫന്‍, ട്രഷറര്‍ ഡി. എസ്. പ്രബലദാസ് ഓര്‍ഗനൈസര്‍ ത്രേസ്യമ്മ മത്തായി, പി. ഒ. പീറ്റര്‍, സി. സി. കുഞ്ഞുകൊച്ച്, ശൂര്യാനാട് ഗിഗറി, വില്ഫ്രന്ഡ് ചോക്കോ, ഡോ. പി.വി. ടിജി എന്നിവര്‍ പ്രസഗിക്കും.
മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ യോഗത്തില്‍ പൊന്നാട അണിച്ച് ആദരിക്കും. രാവിലെ 10 മുതല്‍ സംസ്ഥാന കമ്മിറ്റിയും 11.30 മുതല്‍ സംസ്ഥാന കൗണ്‍സില്‍ യോഗവും കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.