കാന്തപുരത്തിനു പിന്തുണയുമായി ഇകെ വിഭാഗം സുന്നി നേതാവ്
Friday, January 24, 2025 2:37 AM IST
കോഴിക്കോട്: മെക് സെവന് വ്യായാമക്കൂട്ടായ്മയില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യുന്നതിനെ വിമര്‍ശിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്കു പിന്തുണയുമായി ഇകെ സുന്നി വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍.
മതകാര്യങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഇടപെടേണ്ട എന്ന കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കു പിന്തുണയുമായാണു സത്താര്‍ പന്തല്ലൂര്‍ എത്തിയത്.
സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുതെന്നു പറയുന്നത് പിന്തിരിപ്പന് നിലപാടാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രതികരിച്ചിരുന്നു.
മതവിരുദ്ധമായി ഏതുകാര്യം അടിച്ചേല്പിക്കാന് ശ്രമിച്ചാലും അവിടെ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാര് ഒറ്റക്കെട്ടായി നില്ക്കുമെന്നു സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
മതപരമായ കാര്യങ്ങളില്‍ മുസ്ലിം പണ്ഡിതന്മാര് ആ സമുദായത്തിനാവശ്യമായ ഉപദേശങ്ങള്‍ കൊടുക്കും. ആ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ആളുകള്‍ അതിനെ പരിഹസിക്കേണ്ട ആവശ്യമില്ലെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.