തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യി​​​ലെ എ​​​തി​​​ർ​​​പ്പു​​​യ​​​രു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യം സ്വ​​​രൂ​​​പി​​​ച്ച ശേ​​​ഷം മാ​​​ത്രം ന​​​ട​​​പ്പാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് അ​​മി​​താ​​ധി​​കാ​​രം ന​​ൽ​​കു​​ന്ന ബി​​ല്ലി​​ലെ വ്യ​​വ​​സ്ഥ പു​​നഃ​​പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നു മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു.

വ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ ക​​​ര​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത് പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യം സ്വ​​​രൂ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണെ​​​ന്നും അ​​​ഭി​​​പ്രാ​​​യ സ​​​മ​​​ന്വ​​​യ​​​ത്തി​​​ലൂ​​​ടെ മാ​​​ത്ര​​​മേ അ​​​ന്തി​​​മ നി​​​യ​​​മം ത​​​യാ​​​റാ​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യി​​​ലെ വി​​​വാ​​​ദ ഭാ​​​ഗ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ മ​​​ലോ​​​ര മേ​​​ഖ​​​ല​​​യി​​​ൽ തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നു ചി​​​ല മ​​​ന്ത്രി​​​മാ​​​ർ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​തേ തു​​​ട​​​ർ​​​ന്നാ​​​ണ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യം അ​​റി​​ഞ്ഞി​​ട്ടു മാ​​​ത്ര​​​മേ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​വൂ എ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.


ആ​​​വ​​​ശ്യ​​​മു​​​ള്ള ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​മ​​​സ​​​ഭാ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി ബി​​​ല്ലി​​​ൽ ചേ​​​ർ​​​ക്കും. വ​​​നം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് അ​​​മി​​​താ​​​ധി​​​കാ​​​ര​​​മാ​​​ണ് ബി​​​ല്ലി​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്. വ​​​ന​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​പ​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ശേ​​​ഖ​​​രി​​​ക്കു​​​ന്ന ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തെ​​​പ്പോ​​​ലും ബി​​​ൽ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും.

വ​​​ന​​​ത്തി​​​ലെ ത​​​ടാ​​​ക​​​ത്തി​​​ൽ​​​നി​​​ന്ന് മീ​​​ൻ​​​പി​​​ടി​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം വ​​​ന​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തു​​​പോ​​​ലും കു​​​റ്റ​​​ക​​​ര​​​മാ​​​യി ക​​​ണ്ട് വാ​​​റ​​​ണ്ട് കൂ​​​ടാ​​​തെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ വ​​​നം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ല്കു​​​ന്നു​​​ണ്ട്. വ​​​നാ​​​തി​​​ർ​​​ത്തി​​​യോ​​​ട് ചേ​​​ർ​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന 430 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ ഒ​​​ന്നേ​​​കാ​​​ൽ കോ​​​ടി​​​യോ​​​ളം ക​​​ർ​​​ഷ​​​ക​​​രെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണ് വ​​​ന​​​നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യെന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ വ​​​ന​​​ത്തി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ്പോ​​​ട്ട് ഫൈ​​​ൻ വ​​​രെ ചു​​​മ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. കോ​​​ട​​​തി വി​​​ധി​​​ക​​​ൾ കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പി​​​ഴ ശി​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് വ​​​നം​​​വ​​​കു​​​പ്പ് വാ​​​ദം.