തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം മു​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ഭാ​​​ര്യാ സ​​​ഹോ​​​ദ​​​ര​​​ൻ എ​​​സ്.​​​ആ​​​ർ. വി​​​ന​​​യ​​​കു​​​മാ​​​റി​​​നെ കൊ​​​ല്ലം യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തു നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

2020 ഡി​​​സം​​​ബ​​​ർ മു​​​ത​​​ൽ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കൊ​​​ല്ലം പ​​​ള്ളി​​​മു​​​ക്കി​​​ലെ യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (മീ​​​റ്റ​​​ർ ക​​​ന്പ​​​നി) എം​​​ഡി​​​യാ​​​യി​​​രു​​​ന്നു എ​​​സ്.​​​ആ​​​ർ. വി​​​ന​​​യ​​​കു​​​മാ​​​ർ.


പ​​​ക​​​രം യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി പ​​​ണ്ടം​​​പു​​​ന​​​ത്തി​​​ൽ അ​​​നീ​​​ഷ് ബാ​​​ബു​​​വി​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം അ​​​നു​​​മ​​​തി ന​​​ൽ​​​കി.