സിസ്റ്റര്‍ അനിറ്റ് മേരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Thursday, December 19, 2024 2:23 AM IST
ഇരിങ്ങാലക്കുട: കോണ്ഗ്രിഗേഷന് ഓഫ് ദ് സിസ്റ്റേഴ്സ് ഓഫ് സെന്റ് മര്‍ത്ത സന്യാസിനീസമൂഹം ഇരിങ്ങാലക്കുട ഗുഡ്ഷെപ്പേര്‍ഡ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ അനിറ്റ് മേരി തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റര്‍ സെബി റോസ് അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലായും സിസ്റ്റര്‍ ലിസ ജോണ്‍, സിസ്റ്റര്‍ സ്റ്റെനിയ ജോസ്, സിസ്റ്റര്‍ ടെസി ജേക്കബ് എന്നിവര്‍ കൗണ്‍സിലർമാരായും സിസ്റ്റര്‍ ഡോണി ബോസ്കോ ഓഡിറ്ററായും സിസ്റ്റര്‍ സുമ തോമസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.